Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Has Been Closed

Kottayam

സി​വി​ല്‍ സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ലെ ശു​ചി​മു​റി സ​മു​ച്ച​യം അ​ട​ഞ്ഞു​ത​ന്നെ

പാ​ലാ: സി​വി​ല്‍ സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ലെ ശു​ചി​മു​റി സ​മു​ച്ച​യം തു​റ​ക്കാനുള്ള നടപടികൾ വൈ കുന്നു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ആ​റു മു​റി​ക​ളു​ള്ള കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​ൻ സി​വി​ല്‍ സ്റ്റേ​ഷ​നു പി​ന്‍​ഭാ​ഗ​ത്ത് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സി​നു സ​മീ​പം 2019 ന​വം​ബ​റി​ലാ​ണ് നി​ര്‍​മി​ച്ച​ത്. ന​ഗ​ര​സ​ഭ അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ശു​ചി​മു​റി​ക​ള്‍ നി​ര്‍​മി​ച്ച​ത്.

കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​നി​ല്‍ വെ​ള്ള​വും വൈ​ദ്യു​തി​യും എ​ത്തി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് താ​ലൂ​ക്ക് അ​ധി​കൃ​ത​രും ന​ഗ​ര​സ​ഭ​യും ത​മ്മി​ല്‍ ഒ​ത്തു​തീ​ര്‍​പ്പി​ല്‍ എ​ത്താ​ത്ത​താ​ണ് ശു​ചി​മു​റി സ​മു​ച്ച​യം തു​റ​ക്കാ​ത്ത​തി​ന് കാ​ര​ണം. വ​ര്‍​ഷ​ങ്ങ​ളാ​യി ശു​ചി​മു​റി കെ​ട്ടി​ടം കാ​ടു​ക​യ​റി ന​ശി​ക്കു​ക​യാ​ണ്. ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​രി​സ​രം വൃ​ത്തി​യാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ശു​ചി​മു​റി​ക​ള്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണ്.

സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ വി​വി​ധ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലെ സേ​വ​ന​ങ്ങ​ള്‍​ക്കാ​യി ദി​വ​സേ​ന എ​ത്തു​ന്ന സ്ത്രീ​ക​ള്‍, വ​യോ​ധി​ക​ര്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, കു​ട്ടി​ക​ളു​മാ​യി വ​രു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍ പൊ​തു ശൗ​ചാ​ല​യം ഇ​ല്ലാ​ത്ത​തി​നാ​ല്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. സി​വി​ല്‍ സ്റ്റേ​ഷ​നി​ലും ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സി​ലും ജീ​വ​ന​ക്കാ​ര്‍​ക്കാ​യി ശു​ചി​മു​റി സൗ​ക​ര്യ​മു​ണ്ട്. ഇ​തി​നാ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പൊ​തു​ശൗ​ചാ​ല​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ശ്ര​ദ്ധി​ക്കു​ന്നി​ല്ല.

Latest News

Corehub Up